പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം

0

മൂന്ന് ദശാബ്ദകാലമായി ഫയലില്‍ ഉറങ്ങുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടത് വയനാടിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ജില്ലയിലുള്ളവര്‍ക്ക് ബോധ്യമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടുവാന്‍ തയ്യാറാകണമെന്ന് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് വികസനസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1994 ല്‍ 70% പണിപൂര്‍ത്തീകരിച്ച ഈ പദ്ധതി ഇനിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചുള്ള പോരാട്ടം അത്യാവശ്യമാണ്. പദ്ധതിക്ക് അനുകൂലമായി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറയുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യം 1994 ല്‍ 5 പഞ്ചായത്തുകള്‍ വനം വകുപ്പിന് 52 ഏക്കര്‍ വനഭൂമിക്ക് പകരം 106 ഏക്കര്‍ സ്ഥലം കൊടുത്തു എന്ന അടിസ്ഥാന രേഖ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്നും ഭാരവാഹികളായ കെ എ ആന്റണി, കെ എം ജോസഫ്, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, ടി പി കുര്യാക്കോസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!