കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കണം: അഡ്വ:ടി സിദ്ദിഖ് എംഎല്‍എ
വയനാട് ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അഡ്വ:ടി സിദ്ദിഖ് എംഎല്‍എ. .ഐഎന്‍ടിയുസി കല്‍പ്പറ്റ മേഖല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നവംബര്‍ 26,27 തീയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനവും റാലിയും വിജയിപ്പിക്കാനും 26ന് റാലിയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു.റീജിയണല്‍ പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി തുടങ്ങിയവര്‍ സംസാരിച്ചു.