മാനന്തവാടി ഉപജില്ല കലോത്സവം മുഖശ്രീ പ്രകാശനം ചെയ്തു.
കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മുഖശ്രീ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഹയാത്തിന് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് പ്രകാശനം ചെയ്തു. ചീരാല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് കൃഷ്ണന്‍ കുമ്പളേരിയാണ് മുഖശ്രീക്ക് രൂപം നല്‍കിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു.റവ:ഫാദര്‍ സജി കോട്ടയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ബ്രിജേഷ് ബാബു, ജാക്വിലിന്‍, ജോസ് പള്ളത്ത്, പി.ടി.എ പ്രസിഡന്റ് ബിനു എം രാജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സുബൈര്‍ ഗദ്ദാഫി, യൂനുസ്.ഇ, നജീബ് മണ്ണാര്‍ എന്നിവര്‍ സംസാരിച്ചു.