ബത്തേരി അല്‍ഫോണ്‍സാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെ് യു.ഡി.എസ്.എഫ് പ്രവര്‍ത്തകരും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 4മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ വിളിച്ചയോഗത്തില്‍ യു.ഡി.എസ്.എഫ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യോഗത്തിന് ശേഷം കോളജ് കാമ്പസിന് പുറത്തിറങ്ങിയപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തി വിദ്യാര്‍ഥികളെ മര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് ആരോപണം.സംഘര്‍ഷത്തില്‍ 11-ഓളം യു.ഡി.എസ്.എഫ്് പ്രവര്‍ത്തകര്‍ക്കും, 7 ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പിന്നീട് സംഭവം പൊലിസ് സ്റ്റേഷനില്‍ എത്തി നേതാക്കളടക്കം പ്രശ്നങ്ങള്‍ സംസാരിച്ചതിനുശേഷം രാത്രിയോടെ തിരികെ മടങ്ങുമ്പോള്‍ ടൗണില്‍വെച്ചും ഇരുകൂട്ടരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ഉടനെ പൊലിസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും മാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. കോളജിലും പുറത്തുമായി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും, രാത്രി ടൗണില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരുകേസും സുല്‍ത്താന്‍ബത്തേരി പൊലിസ് എടുത്തിട്ടുണ്ട്്. തുടര്‍ന്ന ്ഇന്നലെ വൈകിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡി.എഫിന്റെയും സിപി.എമ്മിന്റെയും നേതൃത്വത്തില്‍ ടൗണില്‍ ്പ്രതിഷേധ പ്രകടനങ്ങളും നടന്നു. പരസ്പരം പോര്‍ വിളിച്ച പ്രവര്‍ത്തകരെ ഏറെ പണി പെട്ടാണ് നേതാക്കളും പൊലിസും ഇടപെട്ട് ശാന്തരാക്കി പിന്തിരിപ്പിച്ചത്.