പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് രോഗികളെ വലയ്ക്കുന്നു. പകര്‍ച്ചപ്പനിയുള്‍പ്പടെ വര്‍ധിച്ചതോടെ രോഗികളുടെ തിരക്കും വര്‍ധിച്ചു.രോഗികള്‍ക്ക് ഫാര്‍മസിയില്‍ നിന്ന് മരുന്ന് ലഭിക്കണമെങ്കില്‍ മണിക്കുറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. രാവിലെ 10 മണിക്ക് ക്യൂ നിന്നാല്‍ ഉച്ചയായാലും മരുന്ന് ലഭിക്കാത്ത അവസ്ഥയാണെന്ന് രോഗികള്‍ പറയുന്നു.
മുള്ളന്‍കൊല്ലി, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഭുരിഭാഗം ദിവസങ്ങളിലും ഡോകടര്‍മാരില്ലാത്തത് മുലം രോഗികള്‍ കുട്ടത്തോടെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.ഇതിന് പുറമെ ബി.പി ,ഷുഗര്‍ രോഗികള്‍ക്കുള്ള മരുന്ന് വാങ്ങുന്നതിനായി ചൊവ്വ, വെള്ളി ദിനങ്ങളില്‍ രോഗികളെത്തുന്നതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകും. നിലവില്‍ രണ്ട് ഫാര്‍മിസ്റ്റ് ഉണ്ടെങ്കില്‍ പോലും ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി ഫാര്‍മിസ്റ്റുകളെ നിയമിച്ച് തിരക്ക് കുറക്കാന്‍ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം