കുടകിലെ ആദിവാസി മരണങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ. വിവിധ ആദിവാസി, മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്ത സമരം ഗ്രോവാസു ഉദ്ഘാടനം ചെയ്തു. ദുരൂഹ മരണങ്ങളില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഗ്രോവാസു
ഡോക്ടര്‍ പി ജി ഹരി ചെയര്‍പേഴ്‌സണായും ഷാന്റൊലാല്‍ കണ്‍വീനറായും രൂപീകരിച്ച ആദിവാസി വംശീയ ഉല്‍മൂലനത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ പേരിലായിരുന്നു സമരം. വയനാട്ടില്‍ നിന്നും തൊഴില്‍ തേടി കര്‍ണാടകയിലെ കുടകില്‍ ജോലിക്ക് പോയ നിരവധി ആദിവാസികളെ അടുത്തിടെ കാണാതാവുകയോ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയോ ചെയ്തിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും എംഎല്‍എമാരടക്കമുള്ളവര്‍ അന്വേഷണം ആവശ്യപ്പെടുകയും വകുപ്പ് മന്ത്രി സമഗ്ര അന്വേഷണ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ദുരൂഹ മരണങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു വയനാട് കലക്ടറേറ്റിന് മുന്നിലെ സമരം. വയനാട്ടിലെ ആദിവാസികളും മലയാളികളാണെന്നും മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടിട്ടും ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി