സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ട് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ അസംപ്ഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി എന്‍. എസ് കാര്‍ത്തിക്കിന് നഗരസഭയും സ്‌കൂളും സംയുക്തമായി സ്വീകരണം നല്‍കി.ബത്തേരി കോട്ടക്കുന്നില്‍ നടന്ന സ്വീകരണ ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി .കെ രമേശ് ഹാരമണിയിക്കുകയും പൂച്ചെണ്ടു നല്‍കുകയും ചെയ്തു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍സിസി കേഡറ്റുകളുടെ അകമ്പടിയോടെ ടൗണിലൂടെ കാര്‍ത്തിക്കിനെ സ്‌കൂളിലേക്ക് ആനയിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, എച്ച് എം ബിനുതോമസ്, കായിക അധ്യാപകന്‍ അര്‍ജുന്‍തോമസ്, സാജന്‍ സെബാസ്റ്റിയന്‍, ലിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.