മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതല്‍ സാബുവിനെ കാണ്‍മാനില്ലായിരുന്നു. കാറും മൊബൈല്‍ ഫോണും മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.