സുനില്‍ ആലിക്കല്‍ ചുമതലയേറ്റെടുത്തു
രാഷ്ട്രീയമായി മതേതര മുന്നേറ്റത്തിനുള്ള അവസരമാണ് രാജ്യത്തെ നിലവിലെ സാഹചര്യമെന്ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍. കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനില്‍ ആലിക്കലിന്റെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.വി.ജോര്‍ജ് അധ്യക്ഷനായിരുന്നു.
മതേതരത്വം സംരക്ഷിക്കാന്‍ രാജ്യത്ത് പുതുതായി രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന് സാധിക്കും. മോദി ഭരണം അവസാനിച്ച് രാജ്യത്തിന്റെ ഭരണം ഇന്ത്യാ സഖ്യത്തിന്റെ കൈകളിലെത്തുന്നതായിരിക്കും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പെന്നും എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.പി.വി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എം.ജി.ബിജു, എ.എം. നിഷാന്ത്, വി.വി.നാരായണവാര്യര്‍, അഡ്വ: എന്‍.കെ. വര്‍ഗ്ഗീസ്, സണ്ണി ചാലില്‍ ലീഗ് നേതാവും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി.വി.എസ്. മൂസ തുടങ്ങിയവര്‍ സംസാരിച്ചു.