മേപ്പാടി ഡബ്ല്യൂഎംഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ സ്മാര്‍ട്ട് രക്ഷിതാവ്,സ്മാര്‍ട്ട് ഫാമിലി ക്യാമ്പെയ്ന്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ സികെ ചന്ദ്രനെ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനം ചെയ്യുന്ന വ്യക്തികളെയും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് ഷാനിബ് അധ്യക്ഷനായിരുന്നു.മേപ്പാടി ജുമാമസ്ജിദ് ഖത്തീബ് മുസ്തഫ അല്‍ഫൈസി മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഉമ്മര്‍,അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഡോ. ഋത്വിക് ക്ലാസ്സെടുത്തു.