കടമാന്‍തോട് പദ്ധതിക്കെതിരെ ഉപവാസ സമരവുമായി സേവ് പുല്‍പ്പളളി ഡാം വിരുദ്ധ സമിതി

0

കടമാന്‍തോട് ഡാം നിര്‍മ്മാണ പദ്ധതിക്കെതിരെ ഒക്ടോബര്‍ 16ന് സേവ് പുല്‍പ്പള്ളി ഡാം വിരുദ്ധ സമിതി ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.സമരം പുല്‍പ്പള്ളി ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമായിരിക്കുമെന്നും സഘാടകര്‍ പറഞ്ഞു. സമരം വയനാട് പരിസ്ഥിതി സംരക്ഷണ സമിതി അധ്യക്ഷന്‍ എന്‍. ബാദുഷ ഉത്ഘാടനം ചെയ്യും.രാവിലെ 10മണിക്ക്ആരംഭിക്കുന്ന സമരം വൈകീട്ടത്തെ പൊതു സമ്മേളനത്തോടെ അവസാനിക്കും.

 

പദ്ധതി നിലവില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുക മുള്ളന്‍ കൊല്ലി, മാടല്‍,പാടിച്ചിറ മേഖലയിലെ ജനങ്ങളായിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. വയനാട്ടിലെ കാലാവസ്ഥ പ്രവചനാതീതമായതിനാല്‍ കൂടുതല്‍ മഴയുള്ള സമയങ്ങളില്‍ ഡാം നിറഞ്ഞു കവിയുമ്പോള്‍ ഡാം തുറന്നു വിട്ടാല്‍ ഈ ജലമെല്ലാം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. താഴ്ന്ന പ്രദേശത്ത് നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന പദ്ധതിയിലൂടെ ഒഴുകിപ്പോകാതെ കിടക്കുന്ന ജലം പ്രദേശത്തെ വെള്ളില്‍ മുക്കിത്താഴ്ത്തും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.സാദ്ധ്യമായ ബദല്‍ സംവിധാനം നിലനില്‍ക്കുമ്പോള്‍ തന്നെ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ ഡാം ഡാം എന്ന് വാശിപിടിക്കുന്നവരുടെ വലയില്‍ വിഴാതെ ശക്തിയായി ഈ വിപത്തിനെതിരെ അണിനിരന്നു കൊണ്ട് അതിജീവനത്തിനുള്ള സമരത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയാണ്.

സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതിയ ജനതാ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി , ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തുടങ്ങിയവയുടെ നേതാക്കളും , സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും , മതമേലദ്ധ്യക്ഷന്‍മാരും വ്യാപാരി വ്യവസായി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ടുമാരും സംസാരിക്കും. സമരത്തിന്റെ സമാപന സമ്മേളനം കെ. എല്‍ പൗലോസ് ഉത്ഘാടനം ചെയ്യും.വാര്‍ത്തസമ്മേളനത്തില്‍ സേവ് പുല്‍പ്പള്ളി ഡാം വിരുദ്ധ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ , സിജേഷ് ഇല്ലിക്കല്‍ , ഷീജാ സോയി , സനു വിജിത് എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!