വയനാട് വിഷന്‍ വെണ്മണി ക്ലസ്റ്റര്‍ കുടുംബസംഗമം സംഘടിപ്പിച്ചു
വയനാട് വിഷന്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വെണ്മണി ക്ലസ്റ്ററിന് കീഴില്‍ വരുന്ന ഓപ്പറേറ്റേര്‍മാരുടെ കുടുംബ സംഗമം വരയാല്‍ ഹില്‍സ് ആന്‍ഡ് ട്രീസ് റിസോര്‍ട്ടില്‍ നടന്നു.കടുത്ത വെല്ലുവിളികള്‍ നേരിടുന്ന വ്യവസായത്തെ കൂട്ടായ്മയിലൂടെ എങ്ങനെ മുന്നോട്ടു നയിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.ക്ലസ്റ്ററിലെ മുതിര്‍ന്ന അംഗം തലപ്പുഴ ജ്യോതി വിഷന്‍ കേബിള്‍ ഓപ്പറേറ്റര്‍ ഭാസ്‌കരനെ മെമെന്റോ നല്‍കി ആദരിച്ചു.റിയാലിറ്റോ ഷോകളില്‍ പങ്കെടുത്ത തവിഞ്ഞാല്‍ കേബിള്‍ ഓപ്പറേറ്റര്‍ കൃഷ്ണന്റെ മകന്‍ ഋഷികേശ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ മുതിരേരി കേബിള്‍ ഓപ്പറേറ്റര്‍ ജിതേഷിന്റെ മകന്‍ അനുരാഗ് എന്നിവരെയും ആദരിച്ചു.
കലാപരിപാടികളും ഉണ്ടായിരുന്നു. ക്ലസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടെക്‌നീഷ്യന്മാരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. വരും വര്‍ഷങ്ങളിലും സംഗമം നടത്തണമെന്ന തീരുമാനത്തേടെയാണ് സംഗമം അവസാനിച്ചത്.സുധീഷ് വെണ്മണി അധ്യക്ഷത വഹിച്ചു.ദേവദാസ് വാളാട് മുഖ്യപ്രഭാഷണം നടത്തി. അരുണ്‍ വിന്‍സെന്റ്, ജിനീഷ് വരയാല്‍, കൃഷ്ണന്‍ തവിഞ്ഞാല്‍, ജിതേഷ് മുതിരേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.