നാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് ഉദ്ഘാടനം 15ന്
നവരാത്രി ആരംഭ ദിനത്തില്‍ ഒക്ടോബര്‍ 15ന് രാവിലെ 10ന് മാനന്തവാടി വടേരി ക്ഷേത്രത്തിന് സമീപമുള്ള കോംമ്പിറ്റേറ്റര്‍ ഇന്‍സ്റ്റ്യൂഷനില്‍ നാദം സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമാദരന്‍ നമ്പൂതിരി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒആര്‍ കേളു എംഎല്‍എ മുഖ്യാത്ഥിയായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 കുട്ടികളെ കൈതപ്രം എഴുത്തിനിരുത്തുമെന്നും,സംഗീതം, അഭിനയം, നൃത്തം, ചിത്രകല, വാദ്യോപകരങ്ങള്‍ എന്നിവയുടെ മികച്ച ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും ഇവര്‍ പറഞ്ഞു.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോംമ്പിറ്റേറ്റര്‍ ഗ്രൂപ്പ് എം ഡി അനീഷ് സുകുമാരന്‍, പ്രിന്‍സിപ്പാള്‍ ഉമാ മാധവി, ലിന്റ രതീഷ് പി സി വിനു, കലാമണ്ഡം അമല്‍ജിത്ത്, കലാമണ്ഡലം അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.