നവരാത്രി കലാസന്ധ്യ കൈതപ്രം ഉദ്ഘാടനം ചെയ്യും

0

കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി കലാസന്ധ്യ 15ന് വൈകിട്ട് പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. നവരാത്രിദിനങ്ങളില്‍ ക്ഷേത്ര കലകളും നൃത്താവിഷ്‌കാരങ്ങളും സംഗീത സദസ്സുകളും ഉള്‍പ്പെടെ വിപുലമായ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്

16ന് തിങ്കളാഴ്ച അഞ്ചുകുന്ന് വിജയന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഗീത സന്ധ്യ, 17 ന് ചൊവ്വാഴ്ച ത്രിനേത്ര ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യ, 18 ന് ബുധനാഴ്ച കലാമണ്ഡലം രഞ്ജിനിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, 19 ന് വ്യഴാഴ്ച പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം, നൃത്താവിഷ്‌കാരം, 20 ന് വെള്ളിയാഴ്ച നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ സനാതന ധര്‍മ്മ പാഠശാല കണ്‍വീനര്‍ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും .21 ന് ശനിയാഴ്ച കലാമണ്ഡലം ചാരുഅഗരുവും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 22 ന് ഞായറാഴ്ച ദുര്‍ഗ്ഗാഷ്ടമി നാളില്‍ വൈകിട്ട് 5.30ന് ഗ്രന്ഥം വെക്കല്‍ ,ഗ്രന്ഥജേ തുടര്‍ന്ന് കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ ,23ന് തിങ്കളാഴ്ച പുല്‍പ്പള്ളി ചിലങ്ക നൃത്തകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ,24 ചൊവ്വ വിജയദശമി ദിനത്തില്‍ രാവിലെ 8.30 ന് ഗ്രന്ഥപൂജ, വിദ്യാദേവതാര്‍ച്ചന ,സമൂഹ വിദ്യാരംഭം, തുടന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍ ,എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് കനകധാരാ സ്തുതിയും ,സമൂഹ ലളിത സഹസ്രനാമജപവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9446035985 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ഒ.ടി രാമചന്ദ്രന്‍ , ,ഉപദേശക സമിതി അംഗം പി.സി.ചന്ദ്രശേഖരന്‍, കെ.സജിത്കുമാര്‍ ,പി സി കൃഷ്ണപ്രസാദ് ,പ്രേം ലിജു തുടങ്ങിയവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!