മാവോയിസ്റ്റ് ആക്രമണം: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേര്‍ന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ കമ്പ മലയില്‍ മാവോയിസ്റ്റുകള്‍ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിന്റെയും മാവോയിസ്റ്റ് ആക്രമണത്തിന്റെയും പശ്ചാതലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ചിത്രങ്ങളില്‍ കാണുന്നവര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്നവരാണ്. ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ തരുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുന്നതും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണന്ന് പോലീസ് അറിയിച്ചു.