തോല്‍പ്പെട്ടിയില്‍ വാഹനാപകടം; 15 ഓളം പേര്‍ക്ക് പരിക്ക്
തോല്‍പ്പെട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്നും കുട്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ലോറി അമിത വേഗതയിലാണ് വന്നതെന്ന് കണ്ടക്ടര്‍ പറയുന്നു.