മാത്യു മേച്ചേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
മാനന്തവാടി: പഠനത്തില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് മാത്യു മേച്ചേരില്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ മാത്യു മേച്ചേരിലിനെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യരാണ് ട്രസ്റ്റ് രൂപവല്‍കരിച്ചത്. മംഗലശ്ശേരി മാധവന്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. മാത്യു മേച്ചേരിലിന്റെ ഭാര്യ മേരി മാത്യു മേച്ചേരില്‍, എ.എം. ജയപാലന്‍, വി.കെ. ബാബുരാജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ലില്ലി മാത്യു, മാത്യു എം. മേച്ചേരില്‍, എം.ആര്‍. പങ്കജാക്ഷന്‍, ഇ.ജെ. ഏലി എന്നിവര്‍ സംസാരിച്ചു.