കേരള – ഗുജറാത്ത് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയമൊരുങ്ങി. നാളെയാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് മത്സരത്തിലെ ആവേശപ്പോരില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് കേരള ടീം വയനാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. വയനാട് ക്രിഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ആദ്യമായി നോക്കൌട്ട് മത്സരത്തിന് വേദിയാവുന്നതിന്റെ ആവേശത്തിലാണ് വയനാട്ടിലെ ക്രിക്കറ്റ് പ്രേമികളും സംഘാടകരും.
ബാറ്റിംഗിലും ബൗളിങ്ങിലും ഫോമിലുള്ള കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളത്തിലറങ്ങുന്നത്. ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള ശേഷി ഇപ്പോള്‍ കേരള ടീമിനുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പരിശീലകന്‍ ഡേവ് വാട്ട്മോര്‍ പറഞ്ഞു. വയനാട്ടിലെ നിലവിലെ കാലാവസ്ഥയില്‍ പിച്ച് പേസ് ബൗളിങ്ങിന് അനുകൂലമാവാനാണ് സാധ്യത. അതിഥി താരം ജലജ് സക്സേന പരിക്കില്‍ നിന്ന് മുക്തനായി പരിശീലനത്തിറങ്ങിയത് കേരളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.