ഷഹല ഷെറിന്റെ ഓര്‍മ്മയില്‍ പുതിയ സ്‌കൂള്‍കെട്ടിടം

0

ഷഹല ഷെറിന്റെ ഓര്‍മ്മയില്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച മൂന്ന് നില ബ്ലോക്ക് ഉദ്ഘാടനം നാളെ. മൂന്ന് കോടി 27 ലക്ഷം രൂപമുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തീര്‍ത്തത്.മൂന്ന് നിലകളിലായി 15 സ്മാര്‍ട്ട് ക്ലാസ് മുറികളാണുള്ളത്. കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.2019 നവംബറില്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പഴയകെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിച്ചത്.

രണ്ട് കോടി പൊതുവിദ്യാഭ്യാസ വകുപ്പും, ഒരു കോടി കിഫ് ഫണ്ടുമാണ്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ 16 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവരുന്നതോടെ സംസ്ഥാനത്ത് ഈ സൗകര്യമുള്ള ആദ്യ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടമാകും സര്‍വ്വജനയിലേത്. കൂടാതെ ഫയര്‍സേഫ്റ്റിക്കും, മുറ്റം ഇന്റര്‍ലോക്ക് പതിക്കാനുമായി 11 ലക്ഷം രൂപയുമടക്കം 27 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. പതിനഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളാണ് മൂന്ന് നിലകളിലായുള്ളത്. കൂടാതെ ഓരോനിലയിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശുചിമുറിയും, ഭിന്നശേഷി സൗഹൃദ ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. 2019 നവംബറില്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ഷഹലഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പഴയ കെട്ടിടം പൊളിച്ച് അതേസ്ഥാനത്ത് കെട്ടിടം നിര്‍മ്മിച്ചത്. സംഭവസമയത്ത്സ്‌കൂള്‍ സന്ദര്‍ശിച്ച അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദന്‍്രനാഥ് മാഷാണ് പുതിയകെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചത്. പിന്നീട് കിഫ്ബികൂടി ഫണ്ട് അനുവദിക്കുയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങിയെങ്കിലും നിലവില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം 4 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനാകും. സ്മാര്‍ട്ട് ക്ലാസ്മുറികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസും, ഹാപ്പിനെസ് കോര്‍ണര്‍ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസും, സ്‌കൂള്‍ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രൊജക്ട് കിഡ്‌സ് സ്റ്റോര്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐ എ എസും നിര്‍വഹിക്കുമെന്നും ചടങ്ങില്‍ ജനപ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!