മലഞ്ചരക്ക് കടയില്‍ മോഷണം

0

മലഞ്ചരക്ക് കടയില്‍ മോഷണം. 9 ചാക്ക് കുരുമുളക് മോഷണംപോയി.എന്‍പി ബിജുവിന്റെ ഉടമസ്ഥതയിലുള്ള തോണിച്ചാല്‍ എന്‍പി ബനാന ഏജന്‍സിയിലാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്, 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത് ഇതിൽ 9 ചാക്ക് കുരുമുളകാണ് നഷ്ട്ടപ്പെട്ടത്, മേശയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല

 ജീവനക്കാരൻ കട തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്നിലവിലെ വിപണി വിലയനുസരിച്ച്      രണ്ട് ലക്ഷത്തിൽപരം  രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബിജു പറഞ്ഞു, സമീപത്ത് കച്ചവട സ്ഥാപനത്തിലെ സി സി ടി വി യിൽ പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ വാഹനം കടന് പോയതിൻ്റെ ദൃശ്യങ്ങൾ ഉള്ളതായി സൂചനയുണ്ട്. മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീം, എസ് ഐ കെ കെ സോബിൻ ,വിരലടയാള വിദഗ്ധർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു
,
Leave A Reply

Your email address will not be published.

error: Content is protected !!