ജനകീയ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോളിയാടി മഹ്ളറ അറബി കോളേജുമായി സഹകരിച്ച് സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. ക്യാമ്പില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 ആളുകള്‍ രക്തദാനം നടത്തി. ക്യാമ്പ് ഡോക്ടര്‍ ബാബു വര്‍ഗീസ് മാമല ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും രക്തദാതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ജനകീയ സമിതിയുടെ ഓഫീസിന്റെയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം സിവില്‍ സര്‍വീസ് ജേതാവ് ടി കെ ഷെറിന്‍ ഷഹാന നിര്‍വഹിച്ചു.
നിര്‍ധനരായ കിടപ്പ് രോഗികള്‍ക്കുള്ള കട്ടില്‍, വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവ സൗജന്യമായി നല്‍കുന്നതിന്റെ
ആരംഭവും കുറിച്ചു. ചടങ്ങില്‍് ഐഎഎസ് കരസ്ഥമാക്കിയ ടി കെ ഷെറിന്‍ ഷഹാനയെയും 45 വയസ്സിനുള്ളില്‍ 45 തവണ രക്തം ദാനം ചെയ്ത ബൈജു വര്‍ഗീസ് താളൂരിനെയും ആദരിച്ചു. മനാഫ് കോളിയാടി, ഷെറിന്‍ പോള്‍, അഡ്വക്കേറ്റ് എം റഷീദ്, എം എം ജോര്‍ജ്, രാജേഷ് നമ്പിച്ചാന്‍കുടി, സാജന്‍ പി ഐ തുടങ്ങിയവര്‍ സംസാരിച്ചു.