അഭിമാനതാരങ്ങളുമായി വീണ്ടും മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി
മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ ഒരു താരം കൂടി സംസ്ഥാന ടീമില്‍ ഇടം നേടി. സി. അജ്‌നാസ് ആണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ച് സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയത്. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് അജ്‌നാസ്. ഈ വര്‍ഷം ഇത് രണ്ടാമത്തെ താരമാണ് മീനങ്ങാടി അക്കാദമിയില്‍ നിന്നും സംസ്ഥാന ടീമില്‍ എത്തുന്നത്. കഴിഞ്ഞ മാസം അക്കാദമിയിലെ ആഷിക്കും സ്റ്റേറ്റ് ടീമില്‍ ഇടം നേടിയിരുന്നു.