സങ്കല്‍പ് സപ്താഹ് മാനന്തവാടിയില്‍ തുടങ്ങി
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് മാനന്തവാടി ബ്ലോക്കില്‍ തുടങ്ങി. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആസ്പിരേഷണല്‍ ബ്ലോക്കുകളില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിനായി നീതി ആയോഗ് നടപ്പിലാക്കുന്ന പദ്ധതിയാണ് സങ്കല്പ് സപ്താഹ്. ആരോഗ്യ രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്വാസ്ഥ്യ മേളയുടെ ഭാഗമായി എച്ച്.ബി സ്‌ക്രീനിംഗ്, ഗര്‍ഭിണികള്‍ക്കുള്ള ആന്റിനേറ്റല്‍ ക്ലിനിക്ക്, ജീവിത ശൈലി രോഗനിര്‍ണ്ണയത്തിനുള്ള എന്‍.സി.ഡി ക്ലിനിക്ക്,ടി.ബി സ്‌ക്രീനിംഗ്,ഗര്‍ഭിണികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍ എന്നിവ നടത്തി.
എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മ മോയിന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ശിഹാബുദ്ദീന്‍ അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍ കുമാര്‍, ബ്ലോക്ക് മെമ്പര്‍ വി ബാലന്‍, വാര്‍ഡ് മെമ്പര്‍മാരായ അഹമ്മദ്കുട്ടി ബ്രാന്‍, സി സുജാത,ഗിരിജാ സുധാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മഞ്ജുനാഥ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു