സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി.18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വീഴ്ചയുണ്ടായിരിക്കുന്നത്.