ആധാര്‍ സേവനങ്ങള്‍ സ്‌കൂളുകളിലേക്ക്

0

വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച യൂണിഫോം പദ്ധതി മുഖേന ആധാറില്‍ അഞ്ച് മുതല്‍ 15 വയസ് വരെ വരുത്തേണ്ട നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് നൂറുശതമാനം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുനെല്ലി എംആര്‍എസ് സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍വഹിച്ചു. പരിപാടിയില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ സേവനം ലഭ്യമാക്കി. ഒരു മാസത്തിനകം ജില്ലയിലെ മുഴുവന്‍ എംആര്‍എസ് സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ക്യാമ്പ് സംഘടിപ്പിച്ച് ആധാറില്‍ നിര്‍ബന്ധിത അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കുമെന്നും ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തിരുനെല്ലി എംആര്‍എസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ്, അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശരണ്യ, അപ്പപ്പാറ അക്ഷയ പ്രതിനിധി പി എസ് സുധീഷ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!