മാനന്തവാടിയിൽ വയോധികന് തെരുവുനായയുടെ കടിയേറ്റു.

0

അമ്പായത്തോട് സ്വദേശി കുഞ്ഞപ്പനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ നായയെ പിടികൂടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.ഇന്ന് വൈകുന്നേരം മാനന്തവാടി എൽ എഫ് യു പി സ്കൂളിന് സമീപത്ത് വെച്ചാണ് കുഞ്ഞപ്പനെ തെരുവുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ കുഞ്ഞപ്പൻ്റെ കാലിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ കുഞ്ഞപ്പൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണ സ്വഭാവമുള്ള ഈ നായ ഇതുവരെ 13 പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ മാസം മാത്രം നാല് പേരെ ആക്രമിച്ചു. നായയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വ്യാപാരികൾ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബ്യാസ്റ്റ്യനെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. ആക്രമകാരിയായ നായയെ ഉടൻ പിടികൂടുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!