വീടും സ്ഥലവും എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കത്തിനിടയില്‍ സഹോദരനെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതി പോലീസ് പിടിയിലായി.കാരച്ചാല്‍ നടുവീട് ഉന്നതിയിലെ ബൈജുവിനെയാണ് അമ്പലവയല്‍ പോലീസ് മീനങ്ങാടി കുമ്പളേരിയില്‍ വെച്ച് പിടികൂടിയത്.ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.സഹോദരനായ ചന്ദ്രനെയാണ് പ്രതി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
അമ്മയുടെ പേരിലുള്ള സ്ഥലവും വീടും എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ബൈജു വീട്ടിലെത്തി ബഹളംവച്ചു. തുടര്‍ന്ന് പ്രതി അമ്മയെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ എത്തിയ സഹോദരനായ ചന്ദ്രനെയാണ് പ്രതി തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ബൈജുവിനെ മീനങ്ങാടി കുംബ്ലേരിയില്‍ വച്ച് പോലീസ് പിടികൂടിയത്. അമ്പലവയല്‍ സ്റ്റേഷന്‍ എസ്എച്ഒ അനൂപ് , എസ്‌ഐമാരായ എല്‍ദോ,ഷിയാസ്, സിപിഒമാരായ അഖില്‍, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.