മുള്ളന്‍കൊല്ലിയില്‍ കാട്ടാനശല്യം രൂക്ഷം

0

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ് ,പഞ്ഞിമുക്ക് പ്രദേശങ്ങളിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മങ്ങാട്ടുകുന്നേല്‍ ബേബിയുടെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്.
. കൃഷിയിടം നനയ്ക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈനുകളും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വേലിയും ആനകള്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷവും കാട്ടാന കൃഷിയിടത്തിലിറങ്ങി വിളകള്‍ നശിപ്പിച്ചിരുന്നു.അന്ന് നശിച്ചവിളകള്‍ വീണ്ടും സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വീണ്ടും ആനശല്യം രൂക്ഷമായിരിക്കുന്നതെന്ന് ബേബി പറഞ്ഞു.

കര്‍ണാടക വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ കബനി പുഴകടന്ന് മേഖലയിലേക്കെത്തുന്നത്. ചക്കയുടേയും മാങ്ങയുടേയും കാലമെത്തിയതോടെയാണ് പ്രദേശത്ത് ആനശല്യം രൂക്ഷമായത്. കാട്ടാനശല്യം മൂലം പ്രദേശത്ത് കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിര്‍ത്തി മേഖലയിലെ വൈദ്യുതി വേലിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!