മുത്തുമാരിയില്‍ കാട്ടാന ശല്യം; പ്രതിഷേധത്തിന് നാട്ടുകാര്‍
കഴിഞ്ഞ ദിവസങ്ങളിലായി തിരുനെല്ലി മുത്തുമാരിയിലിറങ്ങിയ കാട്ടാനകള്‍ കാപ്പി, വാഴ, മഞ്ഞള്‍, ഇഞ്ചി,തെങ്ങ്, കുരുമുളക് വള്ളി പടര്‍ത്തിയ മാവ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും പ്രദേശവാസികള്‍.മുത്തുമാരിയിലെ ജനവാസ മേഖലകളില്‍ ചക്കയും മാങ്ങയും തേടിയെത്തുന്ന ആനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചാണ് മടങ്ങുന്നത്. അഞ്ചോളം ആനകളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്. രാത്രി തോട്ടത്തിലെത്തുന്ന കാട്ടാനകള്‍ രാവിലെയാണ് കാട്കയറുന്നത്. മഴ ശക്തമാകുമ്പോള്‍ ആന എത്തുന്നത് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഏതുനേരവും കാട്ടാനകളുടെ മുന്നിലകപ്പെടുമെന്ന ഭീതിയോടെയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മുത്തുമാരിയിലിറങ്ങിയ കാട്ടാനകള്‍ കാപ്പി, വാഴ, മഞ്ഞള്‍, ഇഞ്ചി,തെങ്ങ്, കുരുമുളക് വള്ളി പടര്‍ത്തിയ മാവ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിച്ചു.
പത്ര, പാല് വിതരണക്കാരും അതിരാവിലെ ജോലിക്ക് പൊകുന്നവരും വിദ്യാര്്ഥികളുമാണ് കാട്ടാനശല്യത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്. മുത്തുമാരയില് പ്രവര്ത്തിനിലച്ച തൂക്കുവേലി പ്രതിരോധത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു