മേപ്പാടി ടൗണിനടുത്ത് കാട്ടാനക്കൂട്ടം

0

മേപ്പാടിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുളളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങാതിരിക്കാൻ തോട്ടത്തിന് ചുറ്റും കാവലേർപ്പെടുത്തി വനംവകുപ്പ്. തോട്ടത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആനകളെ വനമേഖലയിലേക്ക് തുരത്താനുള്ള നടപടികൾ രാത്രിയിലേ ഉണ്ടാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്.

മൂന്നാനകളാണ് തോട്ടത്തിനള്ളിൽ നിലയുറപ്പിച്ചിരിക്കുന്നത്. ചോലമല,ചുളിക്ക വന മേഖലയിൽ നിന്ന് കഴിഞ്ഞ രാത്രിയാണ് ആനകളെത്തിയത്.സമീപത്ത് ജനവാസ മേഖലകളായതിനാൽ പകൽ ആനകളെ തുരത്തിയോടിക്കൽ ദൂഷ്ക്കരമെന്നാണ് അധികൃതർ പറയുന്നത്. അതിനാലാണ് ദൗത്യം രാത്രിയിലേക്ക് മാറ്റിയത്. ആനകൾ തോട്ടത്തിൽ നിന്ന് പുറത്തു കടക്കാതെ ശ്രദ്ധിക്കുകയാണിപ്പോൾ വനപാലകർ.

Leave A Reply

Your email address will not be published.

error: Content is protected !!