നീലഗിരിയില്‍ കാട്ടാന ആക്രമണം ; പ്രതിഷേധവുമായി നാട്ടുകാര്‍ 

0

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവര്‍ഷോളായിലെ ആറു (64) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് നടക്കുകയായിരുന്ന അദ്ദേത്തെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആനകളെ തുരത്തണമെന്ന് ഗ്രാമവാസികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടായില്ല.

വനം വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം നീക്കം ചെയ്യുന്നതിനെതിരെ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ഗൂഡല്ലൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വെങ്കിടേഷ് പ്രഭു, പോലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി ആളുകളുമായി ചര്‍ച്ച നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 ഓടെ പ്രതിഷേധം അവസാനിപ്പിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!