അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 12.860 ഗ്രാം തൂക്കം വരുന്ന ചെയിന്‍, മോതിരം, കാല്‍ത്തണ്ട എന്നിവ കിട്ടിയിട്ടുണ്ട്. ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ കേരള പോലീസ് ആക്ട് 56 പ്രകാരം ആഭരണങ്ങള്‍ പൊതുലേലത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അവകാശവാദം ഉന്നയിക്കാനുള്ളവര്‍ 30 ദിവസത്തിനകം കല്‍പ്പറ്റ ജില്ലാ പോലീസ് ഓഫീസില്‍ രേഖകളോടെ ഹാജരാകണം. കാലാവധിക്കുളില്‍ പ്രതികരണം ലഭിക്കാത്ത പക്ഷം വസ്തുക്കള്‍ ലേലത്തിലൂടെ വില്‍പ്പന നടത്തി തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് കൈമാറും. ഫോണ്‍: 04936 202525.