കൽപ്പറ്റ ബൈപ്പാസ് റോഡിൻ്റെ ഇരു വശങ്ങളിലെയും ചെളി നീക്കം ചെയ്ത് കാൽ നടയാത്രക്കാർക്ക് സൗകര്യമൊരുക്കണം :യൂത്ത് കോൺഗ്രസ്

0

കൽപ്പറ്റ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും നിക്ഷേപിച്ച മണ്ണ് കാലവർഷം ശക്തി പ്രാപിച്ചതോടുകൂടി ചെളിക്കുളമാവുകയും കാൽനട യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഉടനെ ചെളി നീക്കംചെയ്ത് കാൽനടയാത്രക്കാർക്ക് സഞ്ചാര യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നവീകരിച്ചതിനു ശേഷമാണ് റോഡിന്റെ ഇരുവശങ്ങളിലുമായി കരാറുകാരൻ മണ്ണ് നിക്ഷേപിച്ചത്. വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് സൈഡിലേക്ക് ഇറങ്ങി നിൽക്കാൻ സാധിക്കാത്ത വിധം പ്രയാസപ്പെട്ടിരിക്കുകയാണ്. ദൈനംദിനം സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമായി ഒട്ടനവധി യാത്രക്കാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. റോഡിൻറെ ഇരുവശവും ഉടൻ കോൺക്രീറ്റ് ചെയ്ത് കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, ജില്ലാ സെക്രട്ടറി ഷാഫി പുൽപ്പാറ, പ്രതാപ് കൽപ്പറ്റ, രമ്യ ജയപ്രസാദ്, ജംഷീർ ബൈപ്പാസ്,സി ഷൈജൽ,ഷബീർ പുത്തൂർവയൽ അർജുൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!