മുട്ടില്‍ മരംമുറി കേസ്, പിഴ ഈടാക്കാന്‍ കര്‍ഷകര്‍ക്കയച്ച നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു.മുട്ടില്‍ മരം മുറി കേസിന്റെ മറവില്‍ സാധാരണക്കാരായ കര്‍ഷകരെയും ഗോത്രവര്‍ഗ്ഗ വിഭാഗത്തെയും കള്ളക്കേസില്‍ കുടുക്കി വന്‍ തുക പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെയാണ് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തല്‍കാലത്തേക്ക് പിഴ ഈടാക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.
ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സര്‍ക്കാരിന്റെയും മരം മുറി കേസിലെ പ്രതികളുടെയും ചതിയില്‍പ്പെട്ട കര്‍ഷകരെ സംരക്ഷിക്കുമെന്നും പ്രതിഷേധ മാര്‍ച്ച് ധാരണയും ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി തൊട്ടിത്തറ അധ്യക്ഷന്‍ ആയിരുന്നു. ടി സിദ്ദീഖ് എംഎല്‍എ ,കെപിസിസി അംഗം പിപി ആലി, ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ്, എം ഒ , ദേവസ്യ മോഹന്‍ദാസ് കോട്ടക്കൊല്ലി, ചന്ദ്രിക കൃഷ്ണന്‍ , വി,ഉഷ തമ്പി , സജീവന്‍ മടക്കിമല, കെ എ എല്‍ദോ , വി കെ ഗോപി ,ശശി പന്നിക്കുഴി , സുന്ദര്‍രാജ് ഇടപ്പെട്ടി, കെ. പത്മനാഭന്‍ , ഫെന്നി കുര്യന്‍ ,വി വി സുരേഷ്, കെ.എന്‍ ജോഷി, ഫൈസല്‍ പാപ്പിന, എം.കെ നന്ദിഷ്, ബാദുഷ പനംകണ്ടി ,ജെയിംസ് മര്യാലയം, കെ എസ് സ്‌കറിയ, മേരി സിറിയക്, കെ വിജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു