ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ യുപിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍,പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 20ന് രാവിലെ രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍: 9446460651.

 

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂളില്‍ പബ്ലിക്  ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികയില്‍  ദിവസ വേതനടിസ്ഥാനത്തില്‍   നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച ജിഎന്‍എം/എഎന്‍എം/ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് /കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി പ്രൂഫ് എന്നിവ സഹിതം ജൂണ്‍ 20 ന് രാവിലെ 10 മണിക്ക്  സ്‌കൂളില്‍ നടക്കുന്ന വാക്ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9495073565.

 

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ നിയമനം

നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ഗവ. എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ്/പിജിഡിസിഎയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ലൈബ്രേറി സയന്‍സില്‍ ബിരുദവും (ബിഎല്‍ഐഎസ്സി/എംഎല്‍ഐഎസ്സി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷയുമായി ജൂണ്‍ 20 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഒരേ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷവും ജില്ലയില്‍ അഞ്ച് വര്‍ഷവും ജോലി ചെയ്തവര്‍ അപേക്ഷിക്കണ്ടതില്ല. ഫോണ്‍: 04935 293868, 9847906073.

 

മണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം; തിയ്യതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി നീട്ടി. അപേക്ഷ ജൂണ്‍ 30 നകം www.bwin.kerala.gov.in മുഖേന ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.bwin.kerala.gov.in ലഭ്യമാണ്. ഫോണ്‍:  0495 2377786.

 

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതി; തീയ്യതി നീട്ടി

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍, കൈപ്പണിക്കാര്‍, പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്കായുള്ള ടൂള്‍കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും www.bwin.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495 – 2377786

 

പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്  ഡിപ്ലോമ കോഴ്സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം  www.keralamediaacademy.org-ല്‍ ലഭ്യമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള  ഇന്റര്‍വ്യൂ ജൂണ്‍ 27ന്  രാവിലെ 9.30 മുതല്‍  കാക്കനാട് അക്കാദമി ആസ്ഥാനത്ത് നടക്കും.

 

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!