മഹിളാ അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
എടവക ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ നിയമനങ്ങളിലെ സ്വജനപക്ഷപാതിത്വത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ പ്രേമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.മിനി തുളസീധരന്‍,എടവക സി ഡി എസ് പ്രിയ വീരേന്ദ്രകുമാര്‍, മനു കുഴിവേലി, കെ. ആര്‍. ജയപ്രകാശ്, സി. എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ.ഷറഫുന്നീസ നന്ദി പറഞ്ഞു.