മത സൗഹാര്‍ദത്തിന് മാതൃകയായി ചീക്കല്ലൂര്‍ ചാപ്പല്‍
മത സൗഹാര്‍ദത്തിന് മാതൃകയായി കണിയാമ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലെ ചീക്കല്ലൂര്‍ ചാപ്പല്‍.യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാളിന് ജാതി മത ഭേദമന്യേ നിരവധി ആളുകള്‍ എത്തുചേര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ തീര്‍ത്ഥാടന ഘോഷയാത്ര കൂടോത്തുമ്മല്‍ ടൗണില്‍സംഗമിച്ച് ചാപ്പലിലേക്ക് എത്തിച്ചേര്‍ന്നു.തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സിനു ചാക്കോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. നേര്‍ച്ചഭക്ഷണവും ഉണ്ടായിരുന്നു.