മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് അനധികൃതമായി സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.പിഴ ചുമത്തിയ ശേഷം പിടിച്ചെടുത്ത ബസ് പുത്തൂര്‍വയല്‍ എ.ആര്‍ .ക്യാമ്പിലേക്ക് മാറ്റി. ബസുടമക്കെതിരെ കേസ് എടുത്തു.പെര്‍മിറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ ആന്‍ഡ്രൂ എന്ന സ്വകാര്യ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. 49 യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് ആണ് കല്‍പ്പറ്റയില്‍ വെച്ചാണ് രാത്രി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്.
യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുത്തു .. മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ കസ്റ്റഡിയിലെടുത്ത ബസ് പിന്നീട് പുത്തൂര്‍ വയല്‍ എ.ആര്‍.ക്യാമ്പിലേക്ക് മാറ്റി. ഫിറ്റ്‌നസ് എടുക്കുന്നതിന് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റും .15000 രൂപ പിഴ ചുമത്തിയിട്ടുണ്ട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അനധികൃത സര്‍വ്വീസ് നടത്തുന്ന ഇത്തരം സ്വകാര്യ വാഹനങ്ങള്‍ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ആര്‍.ടി.ഒ. പറഞ്ഞു.