ആവേശം ഉയര്‍ത്തി കേരളോത്സവം വോളിബോള്‍ മത്സരം
വോളിബോളിന്റെ ഈറ്റില്ലമായ പൂതാടി പഞ്ചായത്തില്‍ ആവേശം ഉയര്‍ത്തി കേരളോത്സവം വോളിബോള്‍ മത്സരം.കേണിച്ചിറ യുവപ്രതിഭ ഫ്‌ളഡ്‌ലൈറ്റ്
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഉദയ പാപ്ലശേരി വിജയികളായി.രാത്രി വൈകിയും നിരവധി കായികപ്രേമികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. മത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
വാശിയേറിയ മത്സരത്തില്‍ ഉദയ ക്ലബ്ബ് പാപ്ലശേരി ഒന്നാം സ്ഥാനവും,യുവപ്രതിഭ കേണിച്ചിറ രണ്ടാം സ്ഥാനവും നേടി.മത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്തംഗങ്ങളായ തങ്കച്ചന്‍ നെല്ലിക്കയം , മണി മാസ്റ്റര്‍ ,ടി കെ സുധീരന്‍ , ഒ കെ ലാലു ,മേഴ്‌സി സാബു , കെ എ റിയാസ്,കേരളോത്സവം യൂത്ത് കോഡിനേറ്റര്‍ എം ജി എല്‍ദോസ് , വോളിബോള്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്, പിബി ശിവന്‍ , ഹരിദാസ് , നാരായണന്‍ക്കുട്ടി, സന്തോഷ് മാസ്റ്റര്‍ , തുടങ്ങിയവര്‍ സംസാരിച്ചു .