റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാനാവാതെ പഞ്ചായത്ത് അധികൃതര്‍
തകര്‍ന്നു തരിപ്പണമായി കേണിച്ചിറ – ഇരുകണ്ണി വളാഞ്ചേരി -ഇരുളം റോഡ്.പൂതാടിപഞ്ചായത്തിലെ തന്നെ പഴക്കം ചെന്ന റോഡുകളില്‍ ഒന്നാണിത് .റൂട്ടില്‍ ടാറിംങ്ങ് കാണാന്‍ പോലുമില്ലാതെയാണ് തകര്‍ന്ന് കിടക്കുന്നത്. കേണിച്ചിറയില്‍ നിന്നും ഇരുളത്തേക്ക് ജീപ്പ് സര്‍വ്വീസ് നടത്തുന്നത് ഈറോഡിലൂടെയാണ്.കാല്‍നട യാത്രക്ക്‌പോലും പറ്റാത്ത അവസ്ഥയില്‍റോഡ് തകര്‍ന്ന് കിടന്നിട്ടുംഗതാഗത യോഗ്യമാക്കാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍.
റോഡിന്റെ തകര്‍ച്ചയില്‍ പ്രദേശത്തെ 100 കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ് .കേണിച്ചിറ താഴത്തങ്ങാടി ഇരുകണ്ണി വളാഞ്ചേരി ഇരുളം റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.