സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ആസ്ഥാനം മാനന്തവാടിയിലേക്ക്
പനമരം ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്ഥാനം ഇനിമുതല്‍ മാനന്തവാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 1-ാം തീയ്യതി മുതല്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് മാനന്തവാടി പെരുവക റോഡിലെ നിലവിലെ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് പി.വി.സഹദേവന്‍, വൈസ് പ്രസിഡണ്ട് പി.സി. ബെന്നി, ഡയറക്ടര്‍മാരായ സി.എച്ച്.അബ്ദുള്‍ നാസര്‍, എം.പത്മനാഭന്‍, മണി, കെ.പി.സോമലത ,ബാങ്ക് സെക്രട്ടറി വി. രഞ്ജിത്ത്, അസി.സെക്രട്ടറി പി.വി. ഗോകുല്‍കൃഷ്ണന്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.