ഉപജില്ല കായിക മേളയ്ക്ക് തുടക്കം
മാനന്തവാടി ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം.രണ്ടായിരത്തി എണ്ണൂറിലധികം കായിക പ്രതിഭകള്‍ മൂന്ന് ദിവസം മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.103 സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് ശേഷമാണ് ഉപജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.മാനന്തവാടി എ.ഇ.ഒ ഗണേഷ് എം.എം പതാക ഉയര്‍ത്തി.മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു കായിക മേള ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു.സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഗോലു സോങ്കര്‍,ദില്‍ മിത്ത് എന്നിവര്‍ ദീപശിഖ തെളിയിച്ചു.ജേക്കബ് സെബാസ്റ്റ്യന്‍,അഡ്വ:സിന്ധു സെബാസ്റ്റ്യന്‍,കെ.കെ.സുരേഷ്,സലീം അല്‍ത്താഫ്,ജോണ്‍സണ്‍ കെ.ജി,പി.വി.ബിനു,ജിജി കെ.കെ, സന്തോഷ് കെ.കെ,സുനില്‍ എം.ജി സംസാരിച്ചു.