ഉപജില്ലാ സ്പോര്‍ടസ് മീറ്റ് നാളെ മുതല്‍
മാനന്തവാടി ഉപജില്ലാ സ്പോര്‍ടസ് മീറ്റ് നാളെ മുതല്‍ 3 ദിവസം മാനന്തവാടി ജിവിഎച്ച്എസ്എസില്‍ നടക്കും. 38 ഇനങ്ങളിലായ് 122 മത്സരങ്ങള്‍ അരങ്ങേറും. സബ് ജില്ലയില്‍ വിജയിക്കുന്ന കുട്ടികള്‍ക്കാണ് ജില്ലാ മത്സരങ്ങളില്‍ അവസരം. നാളെയും മറ്റന്നാളും എച്ച്എസ് വിഭാഗങ്ങള്‍ക്കും, ഓക്ടോബര്‍ 3ന് എല്‍പി, യുപി മത്സരങ്ങളുമാണ് നടക്കുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സബ് ജില്ലയില്‍ നിന്നും 103 സ്‌കൂളിലെ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ അടക്കം 6000 പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മേള ആദ്യ ദിവസം 10 മണിക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലിയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എ ഒആര്‍ കേളു ഉദ്ഘടനം ചെയ്യും. ഇതോടൊപ്പം 2022-23 വര്‍ഷം സംസ്ഥാനത്തെ മികച്ച പിടിഎക്കുള്ള അവാര്‍ഡ് (മൂന്നാം സ്ഥാനം) നേടിയ മാനന്തവാടി ജിവിഎച്ച്എസ്.സിലെ പിടിഎയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിക്കും . സമാപന സമ്മേളനം സ്‌കൂള്‍ പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിജയികള്‍ക്ക് മെഡല്‍ ,ട്രോഫി ,വിതരണവും നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷ അഡ്വക്കറ്റ് സിന്ധു സെബാസ്റ്റ്യന്‍ ,
എ.ഇ.. എം.എം.ഗണേഷ്, പി.ടി.എ.പ്രസിസ്റ്റ്ബിനു പി പി , പ്രിന്‍സിപ്പാള്‍ സലിം അല്‍ത്താഫ് ,മുരളീ ദാസ് പി ,
ബിജു കെ ജി തുടങ്ങിയവര്‍ പങ്കെടുത്തു..