ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ടെക്‌ഫെസ്റ്റും പ്രവര്‍ത്തി പരിചയമേളയും ശ്രദ്ധേയമായി

0

മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ടെക്‌ഫെസ്റ്റും പ്രവര്‍ത്തിപരിചയ മേളയും സംഘടിപ്പിച്ചു. കാര്‍പന്‍ട്രി, ഷീറ്റ് മെറ്റല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, പാഴ് വസ്തുക്കള്‍ എന്നീ ഇനങ്ങളില്‍ തത്സമയ മത്സരങ്ങളും നടന്നു. കൂടാതെ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍ ഇനത്തിലും മത്സരങ്ങള്‍ നടന്നു. കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.

വര്‍ക്കിംഗ് മോഡല്‍ ഇനത്തില്‍ പത്താം തരം വിദ്യാര്‍ത്ഥി വിനായക് ഗൗതം തയ്യാറാക്കിയ വിക്രം ലാന്‍ഡര്‍ – പ്രഗ്യാന്‍ റോവര്‍ മോഡ്യൂള്‍ മികച്ച നിലവാരം പുലര്‍ത്തി.വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച വര്‍ക്കിംഗ് മോഡലുകള്‍ നല്ല നിലവാരത്തിലുള്ളതായിരുന്നു.സ്‌കൂള്‍ അധ്യാപകരായ ജയന്‍ പികെ, സുരേഷ് കുമാര്‍, റിജേഷ് വി ആര്‍, ലീഷി ചമ്പാടന്‍, വിദ്യ എന്നിവര്‍ നേതൃത്വം നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!