കടുവ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി
വാകേരി കടുവ ഭീതി, ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ കടുവ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ ചാര്‍ജ്ജ് വഹിക്കുന്ന ഡി എഫ് ഒ, ഇത്യാസ് ആണ് സ്ഥലത്ത് എത്തി ജനപ്രതിനിധികളുടേയും, പൊതുപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ സന്ദര്‍ശിച്ചത്. ആഴ്ചകളായി വാകേരി മേഖലയില്‍ ഭീതി പരത്തുന്ന കടുവ നിലവില്‍ വളര്‍ത്ത് മൃഗങ്ങളെ പിടിച്ചിട്ടില്ല എന്നതും ആശ്വാസകരമാണ.് വനം വകുപ്പ് കടുവ നിരീക്ഷണത്തിന് സ്ഥാപിച്ച കാമറകളില്‍ കടുവയുടെ ചിത്രം പതിഞ്ഞാല്‍ കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വികരിക്കുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും, ഡി എഫ് ഒ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ബാലകൃഷ്ണ്ണന്‍ പഞ്ചായത്തംഗം ധന്യ സാബു, ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, സണ്ണി സെബാസ്റ്റ്യന്‍, ടി ആര്‍ അനിഷ്, ഷമീര്‍ വാകേരി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.