മാധ്യമ പുരസ്‌കാര ജേതാക്കള്‍ക്ക് ഗ്രാമാദരം.
എന്‍എച്ച് അന്‍വര്‍ സ്മാരക ട്രസ്റ്റ് മാധ്യമ പുരസ്‌കാര ജേതാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആദരം.ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു.വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ വി.കെ രഘുനാഥ്,വിഷ്വല്‍ എഡിറ്റര്‍ സഞ്ജയ് ശങ്കരനാരായണന്‍,പ്രോഗ്രാം പ്രൊഡ്യൂസര്‍ ശ്രുതി.കെ.ഷാജി,അനീഷ് നിള, എന്നിവരെയാണ് ഗ്രാമാദരം നല്‍കി അനുമോദിച്ചത്.വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി മുഖ്യാതിഥിയായിരുന്നു.വിജിത്ത് വെള്ളമുണ്ട,ഗൃഹ ഡയറക്ടര്‍ യാസര്‍.പി,എം.സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.