ബത്തേരി ഉപജില്ലാ കായികമേളയ്ക്ക് അമ്പലവയലില്‍ തുടക്കം.

0

ബത്തേരി ഉപജില്ലാ കായികമേള അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്ത് തുടങ്ങി.മേളയുടെ ഔപചാരിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി നിര്‍വഹിച്ചു.ജാവലിന്‍ത്രോ,800,600,400 മീറ്റര്‍ ഓട്ടം,റിലേ തുടങ്ങിയ മത്സരങ്ങളാണ് രണ്ടാംദിനമായ ഇന്ന് നടന്നത്.മേള ശനിയാഴ്ച അവസാനിക്കും.ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കായികതാരങ്ങളും എസ്.പി.സി. കേഡറ്റുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു.ബത്തേരി എ.ഇ.ഒ ജോളിയമ്മ മാത്യു സല്യൂട്ട് സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി.നായര്‍ ദീപശിഖ തെളിയിച്ചു.അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ചടങ്ങില്‍ അധ്യക്ഷയായിരുന്നു.ജെസി ജോര്‍ജ്, വി.പി.അനൂപ്,എം.കെ. ഷിവി,എ.രഘു,പ്രിന്‍സിപ്പാള്‍ സുഷമ തുടങ്ങിയവര്‍ സംബന്ധിച്ചു.ബത്തേരി ഉപജില്ലയിലെ നൂറിലേറെ സ്‌കൂളുകളില്‍നിന്നുളള കായികതാരങ്ങളാണ് നാലുദിവസത്തെ കായികമേളയില്‍ പങ്കെടുക്കുന്നത്.2800 ലേറെ വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!