മാനന്തവാടിയില്‍ ഗതാഗത പരിഷ്‌ക്കരണം
മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം.നാലാംമൈല്‍, കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ യാത്രക്കാരെ ടൗണില്‍ ഇറക്കിയതിനു ശേഷം ബസ്റ്റാന്‍ഡില്‍ വരികയും യാത്രക്കാരെ കയറ്റി ടൗണ്‍ ചുറ്റാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നും നാലാംമൈല്‍ കല്ലോടി ഭാഗത്തേക്ക് പോകണം. ടൗണിലെ റോഡ് പണി നടക്കുന്നതിനാലും താഴെയങ്ങാടി റോഡില്‍ കല്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനാലുമാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് മാനന്തവാടി നഗരസഭ യോഗം അറിയിച്ചു.