കടുവയെ മുത്തങ്ങ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
തിരുനെല്ലി പനവല്ലിയില്‍ ഇന്നലെ രാത്രി കൂട്ടിലായ കടുവയെ മുത്തങ്ങ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കൂട്ടിലായത് 11 വയസ്സുള പെണ്‍ കടുവയെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്നര മാസത്തിലധികമായി ഒരു പ്രദേശത്തെ ആളുകളുടെ ഉറക്കം കെടുത്തിയ കടുവ ഇന്നലെ രാത്രി 8.15 ഓടെ പനവല്ലി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച കൂട്ടിലാണ് കുടുങ്ങിയത്.