ചലച്ചിത്രമേള ആരംഭിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാദമി,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സോളിഡാരിറ്റി ലൈബ്രറി ഫിലിം ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചലച്ചിത്ര മേള ആരംഭിച്ചു. ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പ്രൊജക്ടിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 24 മുതല്‍ 28 വരെ മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ലോക ഭാഷകളിലെ വിവിധ ക്ലാസ്സിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ഓസ്‌കാര്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതി (അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ – ആര്‍ട്‌സ് & സയന്‍സ്) അംഗം മാനന്തവാടി സ്വദേശി പി.സി. സനത്ത് മുഖ്യ അതിഥിയായി. ശില്പിയും ചിത്രകാരനുമായ ജോസഫ് എം വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി കോഴിക്കോട് റീജണല്‍ കോ – ഓഡിനേറ്റര്‍ നവീന വിജയന്‍, സോളിഡാരിറ്റി ലൈബ്രറി സ്ഥാപക പ്രസിഡന്റ് പി.എ ദേവസ്യ, ചലച്ചിത്ര മേളയുടെ ക്യുറേറ്റര്‍ കെ.കെ മോഹന്‍ദാസ്, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.